Lesdon-15-Note
അർത്ഥം
--------------


വിപരീതപദം
----------------------
പുരോഗമനം× അധോഗമനം
പുരാതനം× നവീനം
നന്മ×തിന്മ
വിജ്ഞാനം ×അജ്ഞാനം
പിരിച്ചെഴുതുക
_________________
നിസ്സാരമല്ല _നിസ്സാരം +അല്ല
സന്ദർഭങ്ങളെ - സന്ദർഭങ്ങൾ +എ
വൃത്തിയായി -വൃത്തി +ആയി വിഭാഗത്തിലും -വിഭാഗത്തിൽ +ഉം
ഒറ്റവാക്കെഴുതുക
--------------------------------
പിതാവിനെ സംബന്ധിക്കുന്നത് -പൈതൃകം
സംസ്കാരത്തെ സംബന്ധിക്കുന്നത് -സാംസ്കാരികം
പ്രകൃതിയെ സംബന്ധിക്കുന്നത്- പ്രാകൃതി കം
ബുദ്ധിയെ സംബന്ധിക്കുന്നത് -ബൗദ്ധികം
ഉത്തരം എഴുതുക
-------------------------------
1. ശൈലി എന്നാലെന്ത്?
ശീലത്തിൽ നിന്ന് ജനിക്കുന്നതാണ് ശൈലി. പരമ്പരയാ പ്രചാരത്തിലിരിക്കുന്ന തും സവിശേഷമായ ഒരു അർത്ഥം കുറിക്കുന്നതും ആയ പദങ്ങളുടെ സമ്യക്കായ പ്രയോഗത്തെ ശൈലി എന്ന് പറയാം.
2. ശൈലിയും പഴഞ്ചൊല്ലും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?
ശൈലി
------------
വാക്കുകളുടെ സാമ്യവും ചേർത്തുവെയ് പും വേണമെന്നില്ല. ഭാഷയിൽ കാലികമായി പിറക്കുന്നു. വര മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണ്. വീക്ഷണം,അനുഭവം, ചിന്ത ഇവയാണ് ശൈലിക്കു പിന്നിൽ. വ്യംഗ്യാർത്ഥ ചമല്ക്കാരം ഉണ്ട്.
പഴഞ്ചൊല്ലുകൾ
-----------------------------
വാക്കുകളുടെ സാമ്യവും ചേർത്തുവയ്പും ഉണ്ട്. കാലികമായി പിറക്കുന്നില്ല പഴയ ചൊല്ലാണിത് .ഇത് വാമൊഴിയെ അടിസ്ഥാനമാക്കിയതാണ്. അനുഭവത്തിന്റെ നാടൻ വാഗ്മയങ്ങൾ ആണിവ. ചമല്ക്കാരം ഇല്ല.
3. ശൈലി പിറവിയെടുക്കുന്നത് എങ്ങനെ? അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലും പുരാതന ഗ്രന്ഥങ്ങളെ അവലംബമാക്കിയും ഭാഷാ സാഹിത്യത്തിലെ സന്ദർഭങ്ങളെ അടിസ്ഥാനപ്പെടുത്തിയും വിവിധ ജീവിതാ വസ്ഥകളിൽ നിന്നും ശൈലികൾ ജനിക്കുന്നു.
4. ശൈലികളുടേയും പഴമൊഴികളുടെയും കഴിവ് എന്ത്?
ഗ്രാമീണ ജനതയുടെ സാമൂഹികവും സാംസ്കാരികവും ബുദ്ധിപരവുമായ വളർച്ചയിൽ സ്വാധീനം ചെലുത്തുവാൻ ശൈലികൾക്കും പഴമൊഴികൾക്കും ഉള്ള കഴിവ് നിസ്സാരമല്ല .
ആശയവും അർത്ഥവും എഴുതുക
_-----------------------------------------------------------
1. നിധി കാക്കുന്ന ഭൂതം- ലുബ്ധൻ.
സ്വത്തെല്ലാം കൂട്ടിവെച്ച് ആർക്കും കൊടുക്കാതെ ജീവിക്കുന്നവരെ കുറിച്ച് പറയാൻ ഉപയോഗിക്കുന്ന ശൈലി..
2. പണം കായ്ക്കുന്ന മരം -ഇഷ്ടാനുസരണം എന്തും ലഭിക്കുന്ന അവസ്ഥ.
ഒരാൾ കൊടുക്കുകയും മറ്റുള്ളവർ ദുർവിനിയോഗം ചെയ്യുകയും ചെയ്യുന്ന അവസ്ഥയാണിത്.അധ്വാനത്തിന്റെയും മിതത്തിന്റെയും പ്രാധാന്യം നഷ്ടപ്പെട്ടു പോകുന്ന സ്ഥിതിയെ സൂചിപ്പിക്കുന്നു.
3. പാമ്പിന് പാല് കൊടുക്കുക -ദുഷ്ടന്മാരെ സഹായിക്കാൻ പരിശ്രമിക്കുക.
പാമ്പിന് പാലു കൊടുത്താലും മതി തിരികെ നൽകുന്നത് വിഷമാണ്.അതുപോലെ ദുഷ്ടന്മാർക്ക് എത്ര നന്മ ചെയ്താലും അത് തിന്മയായി പരിണമിക്കും.
4. ഭഗീരഥ പ്രയത്നം -കഠിനപ്രയത്നം. അത്യധ്വാനം ചെയ്താൽ എത്ര പ്രയാസമേറിയ കാര്യവും വിജയത്തിലെത്തിക്കാൻ ആവും എന്ന സൂചന.
Lesson-13-Note
അർഥം
-------------


പര്യായം
--------------
പ്രഭാതം -പുലരി,ഉഷസ്സ്.
കതിർ - കിരണം, രശ്മി.
തല - ശിരസ്സ്, ശീർഷം.
പൂവ്- മലർ, സുമം.
നാനാർത്ഥം
---------------------
ധരിക്കുക- അണിയുക, മനസ്സിലാക്കുക. മലർ- പൂവ്, ഒരു ധാന്യം.
വെള്ളി- ഒരു ലോഹം,ശുക്രൻ.
ഉത്തരം എഴുതുക
-------------------------------
1. പ്രഭാതനക്ഷത്രം നിത്യവും പറയുന്നതെന്ത്?
നിങ്ങൾക്കൊരു രാജ്യവും, ഒരു ഭാഷയും,ഒരു ദേവനുമാണ് ഉള്ളത്. അ തിനാൽ ഒരുമയോടെ വേഗം നിങ്ങൾ ആ ദേവനെ സ്വീകരിക്കാൻ വരിക. അദ്ദേഹം എഴുന്നള്ളുകയാണ് . കിളിക്കു ഞ്ഞുങ്ങളോടും,പൂമൊട്ടുകളോടും, വണ്ണാത്തി കിളികളോടും, താമരമൊട്ടുകളോടും ഇതാണ് പ്രഭാത നക്ഷത്രം പറയുന്നത്.
2. ചെറു കിളികളോട് കവി പറയുന്നത് എന്ത്?
സ്വര ഗുണമുള്ള ചെറുകിളി കുഞ്ഞുങ്ങളോട് വേഗമുണരുവിൻ എന്നാണ് കവി പറയുന്നത്.
3.സൂര്യനെ എങ്ങനെയെല്ലാമാണ് വിശേഷിപ്പിച്ചിരിക്കുന്നത്?
സകല ലോക ബാന്ധവൻ, കൃപാകരൻ പകലിൻ നായകൻ എന്നീ വിശേഷണങ്ങൾ ആണ് സൂര്യന് കവി നൽകുന്നത്.
ആശയം വിപുലീകരിച്ച് എഴുതുക
----------------------------------------------------------
1. "ഒരു രാജ്യം,നിങ്ങൾക്കൊരു ഭാഷ, നിങ്ങൾക്കൊരു ദേവൻ,നിങ്ങൾക്കൊരു സമുദായം "
കുമാരനാശാന്റെ' മണിമാല 'എന്ന കൃതിയിലെ 'പ്രഭാതനക്ഷത്രം 'എന്ന കവിതയിലെ വരികളാണിത്.
സാമുദായികമായും സാമൂഹികമായും ജീർണ്ണത നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് ആശാൻ കൃതികൾ രചിച്ചത്.ജാതിയുടെയും ഉപ ജാതിയുടെയും പേരിൽ മനുഷ്യർ പരസ്പരം അകറ്റപ്പെട്ട കാലമായിരുന്നു അത്. ഈ വ്യവസ്ഥയ്ക്ക് എതിരെ തന്റെ കവിതയിലൂടെ പ്രതികരിക്കുകയാണ് ആശാൻ ചെയ്യുന്നത്. വണ്ണാത്തി കിളികൾക്കും,പൂമൊട്ടുകൾക്കും ഒരു രാജ്യവും, ഒരു ഭാഷയും,ഒരു സമുദായവും ആണെന്ന് കവി പറയുന്നു.ഇവർക്കെല്ലാം ഒരൊറ്റ ദേവനേയുള്ളൂ.അത് സൂര്യനാണ്
Lesson-13-Video
Lesson-11-Note

പര്യായം
--------------
മാല -ഹാരം, മാല്യം.
കല്ല്- ശില, ഉപലം.
അർത്ഥവ്യത്യാസം എഴുതുക
-------------------------------------------------
വീഥി- വഴി.
വീതി - വിസ്തൃതി
കന്ദളം - മുള
കുന്തളം -തലമുടി
മുഗ്ധം -മനോഹരം.
ദുഗ്ധം -പാൽ
തഞ്ചുക -തങ്ങി നിൽക്കുക.
കൊഞ്ചുക -കിന്നരിക്കുക
വിഗ്രഹിക്കുക
-----------------------
പൂമാല- പൂവ് കൊണ്ടുള്ള.
മന്ദിരങ്കണം -മന്ദിരത്തിന്റെ അങ്കണം.
പച്ചപ്പുൽക്കൊടി -പച്ചയായ പുൽക്കൊടി.
പ്രയോഗഭംഗി കണ്ടെത്തി എഴുതുക
------------------------------------------------------------
1.മുഗ്ധ സംഗീത കന്ദളം.
----------------------------------------
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'ആ പൂമാല' 'എന്ന കൃതിയിൽ കുട്ടിയുടെ ഗാനത്തിന്റെ മനോഹാരിത സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണിത്. പാട്ടിന്റെ മധുരിമ അനിർവചനീയമാണ് എന്ന സൂചനയാണ് കവി ഇവിടെ നൽകുന്നത്.
2.സുപ്രഭാതത്തിൻ സുസ്മിതം.
----------------------------------------------------
വിലമതിക്കാനാവാത്ത സൗന്ദര്യമുള്ള സുപ്രഭാതത്തിന്റെ പുഞ്ചിരിയാണ് സൂര്യോദയം. പ്രഭാതത്തിന്റെ ഭംഗിയാണ് ഇവിടെ വർണിച്ചിരിക്കുന്നത്.
3."പച്ചപ്പുൽക്കൊടി തുഞ്ചിൽ തഞ്ചുന്ന കൊച്ചു മാണിക്യക്കല്ലുകൾ ".
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'ആ പൂമാല 'എന്ന കൃതിയിലെ പ്രയോഗമാണിത്.പച്ചപ്പുല്ലിന്റെ അറ്റത്ത് നിൽക്കുന്ന ഹിമകണങ്ങൾ സൂര്യകിരണങ്ങളേറ്റ് മാണിക്യ കല്ലുകൾ പോലെ ശോഭിക്കുന്നു എന്ന് കവി പറയുന്നു.
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.
--------------------------------------------------------
ചങ്ങമ്പുഴ കൃഷ്ണപിള്ള.
----------------------------------------
1911 ഒക്ടോബറിൽ ഇടപ്പള്ളിയിൽ ജനിച്ചു.. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം ആർട്ട്സ് കോളേജിലും പഠിച്ചു.കുറച്ചുനാൾ സൈനിക സേവനം നടത്തി.മദ്രാസ് ലോ കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല.മംഗളോദയം മാസികയുടെ പത്രാധിപസമിതി അംഗമായി. 57 കൃതികൾ ചങ്ങമ്പുഴയു ടേതായി മലയാളത്തിനു ലഭിച്ചു. 'രമണൻ'എന്ന കൃതി ഏറെ പ്രശസ്തമാണ്. വാതരോഗവും ക്ഷയരോഗവും ബാധിച്ച് 1948 ജൂൺ 17 ന് അന്തരിച്ചു.
LESSON-11-VIDEO-1
Lesson-10-Note
Lesson-10-Note
LESSON-10-VIDEO-1
Lesson-9-Note
lesson-9-video-1
Lesson-8-Note
എതിർ പദം എഴുതുക.
--------------------------------------
പരോക്ഷം× പ്രത്യക്ഷം
സമൃദ്ധി ×ക്ഷാമം.
സ്വീകരിക്കുക ×തിരസ്കരിക്കുക.
സജീവം× നിർജീവം.
വിഗ്രഹിക്കുക
------------------------
പവിത്ര ബന്ധം -പവിത്രമായ ബന്ധം
പുഴക്കര -പുഴയുടെ കര.
ജീവരക്തം,-ജീവന്റെ രക്തം.
ദേശാടനക്കിളി- ദേശാടനം നടത്തുന്ന കിളി.
ഒറ്റവാക്കെഴുതുക
--------------------------------
ചതിക്കുന്നവൻ -ചതിയൻ.
ധർമ്മം അനുഷ്ഠിക്കുന്നവൻ- ധർമ്മിഷ്ഠൻ
പാട്ടുപാടുന്നവൻ -പാട്ടുകാരൻ.
സ്വീകരിക്കുന്നവൻ -സ്വീകർത്താവ്.
വാക്യത്തിൽ പ്രയോഗിക്കുക
-----------------------------------=-----------
1.അമൂല്യം.
ജലം അമൂല്യമാണ്
2.പാവനം.
ആരാധനാലയങ്ങൾ പാവനമായി കരുതണം
3. സമൃദ്ധമാവുക.
വളക്കൂറുള്ള മണ്ണിൽ കൃഷി ചെയ്താൽ വിളവ് സമൃദ്ധമാവും
4.സജീവം.
ജനപ്രതിനിധികൾ പൊതുവേദികളിൽ സജീവമാകണം.
നിവേദനം തയ്യാറാക്കുക
--------------------=--------------------
നിങ്ങളുടെ ഗ്രാമത്തിലെ പുഴയിൽ നടക്കുന്ന മണലൂറ്റിനെതിരെ പഞ്ചായത്ത് പ്രസിഡന്റിന് ഒരു നിവേദനം തയ്യാറാക്കുക.
പ്രേഷകൻ
പ്രദേശവാസികൾ.
സ്വീകർത്താവ്
പഞ്ചായത്ത് പ്രസിഡന്റ്
വിഷയം - പുഴയിലെ അനധികൃത മണലൂറ്റ് തടയുക.
സർ,
ഞങ്ങളുടെ പഞ്ചായത്തിലെ പുഴയിൽ അനധികൃതമായ മണലൂറ്റ് വ്യാപകമായിരിക്കുന്നു. ഇതിന്റെ ഫലമായി നദിയിൽ കയങ്ങൾ ഉണ്ടാവുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു.
പുഴയിൽ കുളിക്കാൻ എത്തുന്നവർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി തീർന്നിരിക്കുന്നു.
മണലൂറ്റ് മൂലം സമീപപ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു പോയിരിക്കുന്നു.ആയതിനാൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ബഹുമാനത്തോടെ
ഗ്രാമവാസികൾ
സ്ഥലം
തീയതി.
പേര് വിലാസം ഒപ്പ്
1- ------ ------------ --------
2. ------- ----------- ----------
3. -------- ------------ ------------
4. --------- ------------ -------------
പ്രഭാഷണം തയ്യാറാക്കുക
---------------------------------------------
ലോകജല ദിനത്തോടനുബന്ധിച്ച് സ്കൂൾ പാർലമെന്റിൽ നടത്താനുള്ള ഒരു പ്രഭാഷണം തയ്യാറാക്കുക.
ബഹുമാന്യരെ,
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം നമുക്ക് ഏവർക്കുമറിയാം.ലോകജലദിനം.ജലവിനിയോഗം എത്രത്തോളം കരുതലോടെയി രിക്കണം എന്ന് ചിന്തിക്കാൻ ഈ ദിനം നമ്മെ സഹായിക്കുന്നു.ഒപ്പം പുഴകളുടെയും ജലസ്രോതസ്സുകളും സംരക്ഷണവും പ്രാധാന്യമർഹിക്കുന്നു. എങ്കിലും ഈ ദിവസത്തിന്റെ പ്രാധാന്യം നാം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.
മനുഷ്യൻ മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്. ജലസ്രോതസ്സുകളാണ് ഭൂമിക്ക് ജീവൻ പകർന്നു നൽകുന്നത്. അവ മലിനമാകുമ്പോൾ പരിസര സമൂഹം മുഴുവൻ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. അതിനാൽ നാം ഉണർന്നു പ്രവർത്തിക്കേണ്ട സുദിനമാ ണിത്. നമ്മേയും വരും തലമുറയേയും ആരോഗ്യത്തോടെ നിലനിർത്താൻ ശുദ്ധജലം കൂടിയേതീരൂ. ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം. ഈ ജല ദിനം നമുക്കതിന് പ്രേരണയാകട്ടെ. ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു.
നന്ദി
നമസ്കാരം.
Lesson-8-Note
LESSON-8-VIDEO-1
Lesson-7--Note
നാനാർത്ഥം
≈≈≈≈≈≈≈≈≈≈≈
മാരി-മഴ,രോഗം.
ബലം -ശക്തി,കോട്ട.
വിരിയുക- വിടരുക, ജനിക്കുക.
ഉത്തരം എഴുതുക
≈≈≈≈≈≈≈≈≈≈≈≈≈≈≈≈
1. ഈ ഭൂമി നല്ല നിലയിൽ എത്താൻ ഓരോരുത്തരും എന്ത് ചെയ്യണം എന്നാണ് കവി പറയുന്നത്?
ഈ ഭൂമി നല്ല നിലയിൽ എത്താൻ ഓരോരുത്തരും തങ്ങളുടെ ഉള്ളിലുള്ള കളങ്കത്തെ കഴുകിക്കളയണം എന്നാണ് കവി പറയുന്നത്.
2. 'നിൻചിറകൊച്ച ജയിക്കുക'- പ്രാവിന്റെ ചിറകൊച്ച ജയിക്കണമെങ്കിൽ എന്തുവേണം?
അജയ്യ സ്നേഹമാകുന്ന മുട്ട വിരിഞ്ഞുണ്ടാകുന്ന പ്രകാശമാണ് സമാധാനത്തിന്റെ പ്രാവ്.സ്നേഹത്തിൽ നിന്നുണ്ടാകുന്ന സമാധാനം ലോകത്തിൽ നിലനിന്നാലേ പ്രാവിന്റെ ചിറകൊച്ച ജയിക്കുകയുള്ളൂ.
3.' ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന പേര് ഈ കവിതയ്ക്ക് എത്രമാത്രം യോജിക്കുന്നു?
'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കവിത വരും നൂറ്റാണ്ടുകളുടെയും ഇതിഹാസമാണ്.കുരുക്ഷേത്രയുദ്ധവും,ലോകമഹായുദ്ധങ്ങളും മാനവരാശിക്ക് നേട്ടങ്ങളൊന്നും സമ്മാനിച്ചിട്ടില്ല. യുദ്ധം എക്കാലത്തും സർവനാശത്തിനും കാരണമാകും. അത് ഒരു പ്രശ്നവും പരിഹരിക്കുക ഇല്ലെന്നും സ്നേഹമാണ് എന്നും ജയിക്കേണ്ടത് എന്നും ഈ കവിതയിലൂടെ കവി നമ്മോട് പറയുന്നു.
പ്രയോഗം വിശദീകരിക്കുക
≈≈≈≈≈≈≈≈≈≈≈««««««««««««««««
1.സ്നേഹമാമണ്ഡം
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
അക്കിത്തം അച്യുതൻ നമ്പൂതിരി യുടെ 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' എന്ന കവിതയിലെ ഒരു പ്രയോഗമാണിത്.
ആത്മാർത്ഥമായ സ്നേഹം ആണ് ലോകത്തിന്റെ നന്മയ്ക്ക് ആവശ്യം. ഉപാധികളില്ലാത്ത ആ സ്നേഹത്തെ തോൽപ്പിക്കാനാവില്ല, സ്നേഹമാകുന്ന മുട്ട വിരിഞ്ഞുണ്ടാകുന്ന പ്രകാശം സമാധാനത്തിന്റെ പ്രാവാണ്. ലോകത്തിൽ സമാധാനം എന്നും നിലനിൽക്കണമെങ്കിൽ ഉപാധികളില്ലാത്ത സ്നേഹം കൂടിയേതീരൂ.
2. പ്രതികാര മഹാമാരി
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈««≈
അക്കിത്തം അച്യുതൻ നമ്പൂതിരി യുടെ 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' എന്ന കവിതയിലെ ഒരു പ്രയോഗമാണിത്.
പ്രതികാരം മഹാമാരി ആണ്. അത് വഹിക്കുന്നവർക്ക് ഒരിക്കലും ഉയർച്ച ഉണ്ടാകില്ല.ശക്തി ക്ഷയിച്ച അവർ നിത്യ രോഗികളായി മാറും. അവർക്ക് ഒരിക്കലും സുഖം അനുഭവിക്കാൻ ആവില്ലെന്ന് കവി പറയുന്നു .
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
1. ശങ്കരാചാര്യർ
≈≈≈≈≈≈≈≈≈≈≈≈≈≈
ഭാരതീയർക്ക് അദ്വൈതസിദ്ധാന്തം എന്ന മഹാ ദർശനം സമ്മാനിച്ച ശങ്കരാചാര്യർ കാലടിയിൽ ആണ് ജനിച്ചത് എന്ന് കരുതപ്പെടുന്നു.. കുട്ടിക്കാലത്തുതന്നെ അദ്ദേഹം സന്യാസത്തിലേക്ക് തിരിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയ ശങ്കരാചാര്യർ അദ്വൈതസിദ്ധാന്തത്തിന്പ്രചാരം നൽകി.
2. കൺഫ്യൂഷസ്
≈≈≈≈≈≈««≈≈≈≈≈≈
ചൈനീസ് തത്വചിന്തകനായിരുന്നു കൺഫ്യൂഷസ്. ചെറുപ്രായത്തിൽതന്നെ നല്ല അറിവ് നേടിയ അദ്ദേഹം ചൈനീസ് സിവിൽ സർവീസിൽ ജോലി ചെയ്തു.ജീവിതത്തിലെ ഉയർന്ന വശങ്ങളെക്കുറിച്ച് ചിന്തിക്കുകയും സാമൂഹികമായ ഉത്തരവാദിത്വബോധം അദ്ദേഹത്തിൽ രൂഢമൂലമാവുകയും ചെയ്തു വിരമിച്ചശേഷം ആശയ പ്രചരണാർത്ഥം ഒരു സ്കൂൾ അദ്ദേഹം സ്ഥാപിച്ചു.ഒരു മഹാനായ തത്വചിന്തകൻ ആയിരുന്ന അദ്ദേഹം ജീവിതകാലത്ത് വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നു.
LESSON-7-VIDEO-1
Lesson-6-Note
നാനാർത്ഥം എഴുതുക
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
പക്ഷം -ചിറക്, വശം.
സ്നേഹം -ഇഷ്ടം,എണ്ണ.
മണി -സമയം,രത്നം.
സാധു -പാവപ്പെട്ടവൻ, സന്യാസി.
വാക്യത്തിൽ പ്രയോഗിക്കുക
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈«
1. അനുമാനിക്കുക ---കുറ്റകൃത്യങ്ങളെക്കുറിച്ച് സമൂഹത്തിന്റെ അനുമാനം എപ്പോഴും ശരിയാകണമെന്നില്ല.
2. പ്രാണത്യാഗം--- രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രാണത്യാഗം ചെയ്ത ധാ രാളം ധീരദേശാഭിമാനികൾ ഉണ്ട്.
3. സ്വപരിശ്രമം ---സ്വപരിശ്രമത്തിലൂടെ മാത്രമേ നമുക്ക് ഉയരങ്ങളിലെത്താനാകൂ.
4. അരങ്ങേറുക -ചില അവസരങ്ങളിൽ കോടതി മുറിക്കുള്ളിൽ നാടകീയരംഗങ്ങൾ അരങ്ങേറാറുണ്ട് .
ഉത്തരം എഴുതുക
-------------------=--------
1. 'ഋതുസംഹാര'ത്തിൽ കാളിദാസൻ വർണിച്ചിരിക്കുന്നത് എന്ത്?
വസ
ന്തം, ഗ്രീഷ്മം,വർഷം,ശരത്, ഹേമന്തം, ശിശിരം എന്നീ ആറ് ഋതുക്കളെ കുറിച്ചുള്ള വർണ്ണനകളാണ് ഋതുസംഹാരത്തിൽ ഉള്ളത്. ഋതുഭേദങ്ങൾ പ്രകൃതിയിലും മനുഷ്യനിലും വരുത്തുന്ന വികാര ഭേദങ്ങൾ ആണ് ഋതുസംഹാരത്തിൽ കാളിദാസൻ വർണിച്ചിരിക്കുന്നത്.
2. കാളിദാസനെ കുറിച്ച് എന്ത് അനുമാനിക്കാം?
ഏതോ സാധുക്കളായ അച്ഛനമ്മമാരുടെ മകനായി അദ്ദേഹം ജനിച്ചു. ആട്ടിടയനായി ജീവിതമാരംഭിച്ചു. വിദ്യ സമ്പാദിക്കണം എന്ന് അദ്ദേഹം ആശിച്ചു.സ്വയം പഠിക്കുകയും ചിന്തിക്കുകയും ചെയ്തു. കവിതകളെഴുതി പ്രസിദ്ധനായി. വിക്രമാദിത്യ ചക്രവർത്തിയുടെ സദസ്സിൽ അംഗമാവുകയും അദ്ദേഹത്തിന്റെ പ്രീതിക്ക് പാത്രീഭവിക്കും ചെയ്തു. ഇങ്ങനെ ആയിരുന്നിരിക്കണം അദ്ദേഹത്തിന്റെ ജീവിതം. സാധുവായി ജനിച്ച് സ്വപ
രിശ്രമംകൊണ്ട് മഹാനും കീർത്തിമാനുമായി തീർന്ന ഒരാളാണ് കാളിദാസൻ എന്ന് അനുമാനിക്കാം.
3. മേഘസന്ദേശത്തിന്റെ കഥയെന്ത്?
'മേഘസന്ദേശം' ഒരു യക്ഷന്റെ കഥയാണ്.
അളകാപുരിയിലെ ഒരു യക്ഷൻ തന്റെ ജോലിയിൽ വീഴ്ച വരുത്തി. ആ കുറ്റത്തിന് അളകയിലെ രാജാവായിരുന്ന വൈശ്രവണൻ യക്ഷനെ നാടുകടത്തി ഒരുവർഷം ഭാര്യയെ വേർപിരിഞ്ഞ് രാമഗി രിയിൽ പോയി താമസിക്കണമെന്ന് ആയിരുന്നു ശിക്ഷ. പ്രിയയെ വേർപിരിഞ്ഞ സങ്കടത്തോടെ യക്ഷൻ രാമഗിരി യിലൂടെ ഏകനായി അലഞ്ഞുതിരിഞ്ഞു. കർക്കടകം വന്നു. കൊമ്പുകുത്തി കളിക്കാൻ ഒരുമ്പെടുന്ന കൊമ്പനാനകളെ പോലുള്ള കാർമേഘങ്ങൾ ആകാശത്ത് നിറഞ്ഞു.കാർമേഘങ്ങൾ ആകാശത്തിലൂടെ സഞ്ചരിക്കുന്നതായി തോന്നി. വടക്കോട്ട് പോകുന്ന ഒരു മേഘത്തോട് യക്ഷൻ തന്റെ ഭാര്യയ്ക്കുള്ള സന്ദേശം പറഞ്ഞു കൊടുത്തു. ഇതാണ് മേഘസന്ദേശത്തിലെ കഥ.
4. കാളിദാസൻ സഞ്ചാര പ്രിയനാണ് എന്ന് തെളിയിക്കുന്നത് എങ്ങനെ?
ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടാവും .'രഘുവംശ'ത്തിൽ രഘുവിന്റെ ദിഗ് വിജയവും 'മേഘസന്ദേശ'ത്തിൽ മേഘത്തിന് പോകാനുള്ള മാർഗ്ഗവും വർണിക്കുന്ന തിൽനിന്ന് അക്കാര്യം അനുമാനിക്കാം.
5.ദിലീപിന്റെ കഥയെന്ത്?
മക്കളില്ലാതിരുന്ന ദിലീപ് മഹാരാജാവ് ഒരു സന്താനത്തിനായി പ്രാർത്ഥനകളും വഴിപാടുകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒരുദിവസം അദ്ദേഹം ചിന്താകുലനായി നടക്കുന്നതിനിടയിൽ ദിവ്യാ ത്മാവായ കാമധേനുവിനെ വന്ദിക്കാൻ മറന്നു. അതിന് പരിഹാരമായി കാമധേനുവിനെ മകളായ നന്ദിനിയെ പരിചരിച്ചാൽ പുത്രഭാഗ്യം ഉണ്ടാകുമെന്ന് രാജർഷിയായ വസിഷ്ഠൻ പറഞ്ഞു. അന്നുമുതൽ കുളിർ ജലവും കറുക പുല്ലും നൽകി ദിലീപൻ നന്ദിനി പശുവിനെ പരിചരിച്ചു. ഒരു ദിവസം ഹിമാലയത്തിന്റെ താഴ്വരയിൽ ഒരു സിംഹം നന്ദിനിയെ ആക്രമിക്കാൻ ഒരുങ്ങി. ദിലീപൻ വില്ലു കുലയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാഴ്വേലയ്ക്ക് തുനിയാതെ മടങ്ങിപ്പോകാൻ സിംഹം ആവശ്യപ്പെട്ടു. എന്നാൽ ദിലീപനാ കട്ടെ നന്ദിനിക്ക് പകരം തന്നെ ഭക്ഷിക്കൂ എന്ന് വീണ്ടും വീണ്ടും അപേക്ഷിക്കുകയാണ് ചെയ്തത്.
അന്യരുടെ രക്ഷയ്ക്കായി പ്രാണത്യാഗം ചെയ്യാൻ പോലും മടിക്കരുത് എന്ന സന്ദേശമാണ് ഈ കഥ നൽകുന്നത്.
വിവരണം തയ്യാറാക്കുക
≈≈≈≈«≈≈≈≈≈≈≈≈≈≈≈≈≈≈≈
1. രഘുവംശം
≈≈≈≈≈≈≈≈≈≈≈≈
ശ്രീരാമൻ ജനിച്ചത് രഘുവംശത്തിൽ ആണ്. രഘുവംശ രാജാക്കന്മാരുടെ കഥയാണ് രഘുവംശം മഹാകാവ്യത്തിൽ കാളിദാസൻ വിവരിച്ചിരിക്കുന്നത്. ഈ മഹാകാവ്യത്തെ രാമായണത്തിന് മുൻപ്,രാമായണം, രാമായണത്തിനുശേഷം എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ദിലീപൻ മുതൽ അഗ്നിവർണ്ണൻ വരെയുള്ള മുപ്പതിൽപരം രാജാക്കന്മാരാണ് ഈ മഹാകാവ്യത്തിലെ കഥാ പുരുഷന്മാർ.രാജനീതിയെക്കുറിച്ച് ആണ് ഈ കാവ്യത്തിൽ കാളിദാസൻ പ്രതിപാദിച്ചിട്ടുള്ളത്. സ്നേഹം, ത്യാഗം, വീര്യം തുടങ്ങിയ ഗുണങ്ങളെ രഘുവംശത്തിൽ കാളിദാസൻ മനോഹരമായി വർണിച്ചിട്ടുണ്ട്.
2. ഹിമാലയം
≈≈≈≈≈≈≈≈≈≈≈
ഭാരതത്തിന്റെ പടിഞ്ഞാറെ അറ്റം മുതൽ കിഴക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്ന ഒരു മഹാ പർവതം ആണ് ഹിമാലയം.1500 നാഴിക നീളവും 250 നാഴിക വീതിയുമുണ്ട് ഹിമാലയത്തിന്. 80 കൊടുമുടികളുള്ള ഹിമാലയം ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതം ആണ്.
Lesson-6Video-6
Lesson-6-Note
അർത്ഥം
-----------=----
Lesson-6-Video-1
സഹപാഠികൾ-note-2
വിഗ്രഹിക്കുക
എണ്ണവിളക്ക് -എണ്ണ കൊണ്ട് കത്തിക്കുന്ന വിളക്ക്.
പൂവട- പൂവ് പോലുള്ള അട
അരിച്ചാന്ത് -അരികൊണ്ടുള്ള ചാന്ത് ഓമനത്തോഴൻ -ഓമനയായ തോഴൻ. പിരിച്ചെഴുതുക
ചെഞ്ചുണ്ട്- ചെം +ചുണ്ട്.
വരാഞ്ഞതെന്തേ- വരാഞ്ഞത് +എന്തേ കറിക്കരികിൽ - കറിക്ക് +അരികിൽ തുടച്ചിടുക- തുടച്ച് +ഇടുക
ബഹുവചനരൂപം എഴുതുക
തോഴൻ ,-തോഴൻമാർ.
കൂട്ടുകാരൻ -കൂട്ടുകാരന്മാർ
താമരപ്പൂവ് -താമരപ്പൂക്കൾ
ഉത്തരം എഴുതുക
1. ഓണമുണ്ണാൻ കൂട്ടുകാരൻ വരാത്തതിൽ വിഷമിച്ച് നിൽക്കുന്ന കുട്ടിയോട് അമ്മ എന്താണ് പറഞ്ഞത്?
പാഠശാലയിൽ മാത്രമേ പ്രാമാണിത്വ മു ള്ളവരും ഇല്ലാത്തവരും തമ്മിൽ ഇണ ങ്ങാറുള്ളൂ.പഞ്ചാമൃത കൂട്ടും ഞാവൽപ്പഴങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതും ഒരുമിച്ചിരുന്ന് കഴിക്കുന്നതും അവിടെവച്ച് മാത്രമാണ്.വിഷമിച്ച് നിൽക്കുന്ന കുട്ടിയോട് ഇക്കാര്യങ്ങൾ ആണ് അമ്മ പറഞ്ഞത്.
2. വർദ്ധിച്ച സന്തോഷത്തോടെ കൂട്ടുകാരനെ ഊട്ടാൻ കുട്ടി എന്തെല്ലാം ഒരുക്കി?
കാലത്തേ തന്നെ അമ്മയെ കൊണ്ട് അട ഉണ്ടാക്കി ചെമ്പിൽ വച്ചു. അമ്മയുടെ പുറകെ നടന്ന് ശല്യപ്പെടുത്തി അഞ്ചാറ് കൂട്ടം കറി ഉണ്ടാക്കിച്ചു.
3. കുട്ടിക്ക് ഉണ്ടായ ഏറ്റവും വലിയ വിഷമം എന്ത്?
തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ അമ്മ കുറ്റപ്പെടുത്തും എന്നതാണ് കുട്ടിക്ക് ഉണ്ടായ ഏറ്റവും വലിയ വിഷമം.
4.കൂട്ടുകാരനെ അവന്റെ വീട്ടുകാർ വിട്ടയ ച്ചിരിക്കുകയില്ലെന്ന് കുട്ടി മനസ്സിലാക്കുന്നതെങ്ങനെ?
ഓണ സദ്യക്കായി കൂട്ടുകാരനെ ക്ഷണിക്കാൻ ചെന്നപ്പോൾ അവന്റെ ചേച്ചിയുടെ ചുണ്ട് കോടിയതും അച്ഛന്റെ നെറ്റി ചുളിഞ്ഞതും അമ്മ മെല്ലെ ചിരിച്ചതും കുട്ടി ശ്രദ്ധിച്ചിരുന്നു.ഇക്കാര്യങ്ങൾ ഓർമിച്ചതുകൊണ്ടാണ് കൂട്ടുകാരനെ വീട്ടുകാർ വിട്ടയച്ചിരിക്കുകയില്ലെന്ന് കുട്ടിക്ക് തോന്നിയത്.
ആശയം വിശദീകരിക്കുക
1. "പാരമറിവുള്ളോർ നല്ലവാക്കോതുന്നോർ
ക്രൂരത കാട്ടുമോ കുട്ടികളിൽ" "ബാലാമണിയമ്മയുടെ 'സഹപാഠികൾ' എന്ന കവിതയിലെ വരികളാണ് ഇവ.ഓണസദ്യ ഉണ്ണാൻ എത്തും എന്ന് കരുതിയിരുന്ന കൂട്ടുകാരനെ കാണാതായപ്പോൾ കുട്ടി ചിന്തിക്കുന്നതാണ് ഇങ്ങനെ.
വളരെയധികം അറിവുള്ളവരും നല്ലവാക്കു പറയുന്നവരും ആണ് മുതിർന്നവർ. അവർ കുട്ടികളോട് ക്രൂരത കാട്ടുമോ എന്ന് കുട്ടി ചിന്തിക്കുന്നു. കൂട്ടുകാരനെ ക്ഷണിക്കാൻ പോയപ്പോൾ അവന്റെ കുടുംബാംഗങ്ങളിൽ നിന്നും ഉണ്ടായ പ്രതികരണവും ഈ ചിന്തകളിലേക്ക് കുട്ടിയെ നയിക്കുന്നു.
2. "പൊന്നുടുപ്പൂരിയിട്ടാദിത്യനീ വീട്ടിൻ പിന്നിലെ തോപ്പിലേക്കോടിയല്ലോ "
ഈ വരികൾ നമുക്ക് തരുന്ന ചിത്രം എന്താണ്?
പൊന്നുടുപ്പ് എന്ന വാക്ക് എന്തെല്ലാം സൂചനകളാണ് നൽകുന്നത്?
കുട്ടിയും കൂട്ടുകാരനും തമ്മിലുള്ള അന്തരം വ്യക്തമാക്കാൻ പൊന്നുടുപ്പ് എന്ന പ്രയോഗം സഹായിക്കുന്നു.കുട്ടി സമ്പന്ന കുടുംബത്തിലേതല്ലെന്നും എന്നാൽ കൂട്ടുകാരൻ ഉയർന്ന സ്ഥിതിയിൽ ഉള്ളവനാണെന്നും ഈ വരികൾ സൂചിപ്പിക്കുന്നു.സൂര്യൻ അസ്തമിക്കാറായി എന്ന സൂചനയും ഈ വരികളിലുണ്ട്. കൂട്ടുകാരൻ കുട്ടിയിൽ നിന്നകന്ന് പോവുകയാണോ എന്ന് സംശയം ജനിപ്പിക്കാനും ഈ പ്രയോഗത്തിന് സാധിക്കുന്നു.
സഹപാഠികൾ-note-1
പാഠം -5- സഹപാഠികൾ-Video-1
Lesson -4 ആദിമുത്തശ്ശി
പര്യായം എഴുതുക
നയനം- കണ്ണ്, മിഴി.
ജലം -വാരി, തോയം.
പുഴ- നദി, ആറ്.
അമ്മ -മാതാവ്, തായ, ജനനി.
അർത്ഥവ്യത്യാസം എഴുതുക
നഗരം -പട്ടണം.
നരകം -കാലപുരി.
പാടം -വയൽ.
പാഠം -പഠിക്കൽ,അറിവ്.
വാക്യത്തിൽ പ്രയോഗിക്കുക
1.ദുരവസ്ഥ
≈≈≈≈≈≈≈≈≈≈
വിദ്യാസമ്പന്നരായവർ പോലും അന്ധവിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുന്നത് ഒരു ദുരവസ്ഥയാണ്. 2.തെന്നിമാറുക
≈≈≈≈≈≈≈≈≈≈≈≈≈≈
നാം ദുശ്ശീലങ്ങളിൽ നിന്ന് തെന്നി മാറണം.
3.വാരിപ്പൊതിയുക
≈≈≈≈««≈≈«««««««««««
മത്സരത്തിൽ ഒന്നാമനായി എന്നറിഞ്ഞപ്പോൾ നാട്ടുകാർ അവനെ അഭിനന്ദനങ്ങളാൽ വാരിപ്പൊതിഞ്ഞു.
4.തെക്കുവടക്ക് നടക്കുക
≈≈≈≈≈≈≈«««≈≈≈≈≈≈≈«««««««
നല്ലൊരു തൊഴിൽ ലഭിക്കാതെ രാമു തെക്കുവടക്ക് നടന്നു.
ലഘു കുറിപ്പ് തയ്യാറാക്കുക
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈««««««««
"മുത്തശ്ശി അപ്പോൾ ഒരു കൊച്ചു കുട്ടി യായതുപോലെ" ഈ വാക്യത്തിൽ ഉണരുന്ന ചിന്തകൾ എന്തൊക്കെയാവാം.ലഘുകുറിപ്പായി എഴുതുക.
അനാഥാലയത്തിൽ കഴിഞ്ഞിരുന്ന ആദി മുത്തശ്ശിയോട് സിദ്ധാർത്ഥൻ ആദി ദേശത്തെ കുറിച്ച് പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ അസാധാരണമായ ഒരു വെളിച്ചം ഉണ്ടായി. ആ നാട്ടിൽ ഉണ്ടായിരുന്ന പുഴ ഇപ്പോൾ എവിടെയാണെന്ന് അറിയാനാണ് സിദ്ധാർത്ഥനും കൂട്ടുകാരും അവിടെയെത്തിയത്. പുഴയെക്കുറിച്ച് കേട്ടപ്പോൾ മുത്തശ്ശി ഒരു കൊച്ചു കുട്ടിയെ പോലെ ആയി.ഒരു ചിത്രകാരിയുടെ കരവിരുതോടെ ആദിദേശം എന്ന ഗ്രാമം അവർ വെള്ളക്കടലാസിൽ വരച്ചിട്ടു.ബാല്യവും കൗമാരവും യൗവനവും എല്ലാം അപ്പോൾ അവരുടെ സ്മരണയിൽ എത്തിയിരിക്കാം.ജീവിതത്തിലെ സുന്ദരമായ ആ കാലഘട്ടവും ബന്ധങ്ങളും അല്പ സമയത്തേക്ക് മുത്തശ്ശിയെ കൊച്ചുകുട്ടിയാക്കി.
പത്രവാർത്ത തയ്യാറാക്കുക.
ആദി ദേശത്ത് പുഴ കണ്ടെത്തിയ സംഭവം പത്രവാർത്തയായി നൽകുക.
ആദിദേശത്ത് പുഴയ്ക്ക് പുനർജന്മം
ആദിദേശം-നാളുകളായുള്ള കാത്തിരിപ്പിന് അവസാനമായി ഒരു നാടിന്റെ നിരന്തരമായ അന്വേഷണത്തിന്റെയും പരിശ്രമത്തിന്റെ യും ഫലമായി മാലിന്യകൂമ്പാരത്തിൽ ഒളിച്ചിരുന്ന പുഴയെ നാട്ടുകാർ കണ്ടെത്തി. ഒരു കാലത്ത് നാടിന്റെ ഐശ്വര്യമാ യിരുന്നു ആദി ദേശത്തെ അമൃതവാഹിനി പുഴ. എന്നാൽ പൊതു ടാപ്പുകൾ ഉപയോഗിച്ചു തുടങ്ങിയതോടെ പുഴയെ മറന്ന ജനങ്ങൾ അതിനെ മാലിന്യ വാഹിനി യാക്കി. കടുത്ത വരൾച്ച നാടിനെ ദുരിതത്തിലാഴ്ത്തിയപ്പോഴാണ് എന്നോ മറന്ന പുഴയെ ഗ്രാമവാസികൾ ഓർമ്മിച്ചത്. നാടിന്റെ അക്ഷരവെളിച്ചമാ യിരുന്ന ആദിമുത്തശ്ശിയിലൂടെ പുഴയുടെ സ്ഥാനം സിദ്ധാർത്ഥനും കൂട്ടരും തിരിച്ചറിഞ്ഞതോടെ പരിശ്രമങ്ങൾ ഫലമ ണിയാൻ തുടങ്ങി.
അങ്ങനെ നാടിന്റെ ജലസ്രോതസ്സായ പുഴ തിരിച്ചെത്തി.
ഉപന്യാസം തയ്യാറാക്കുക
' മാലിന്യസംസ്കരണവും മനുഷ്യന്റെ ഭാഷയും ഈ വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക.
നഗരവൽക്കരണം മനുഷ്യന്റെ മുന്നിൽ എത്തിച്ച ഒരു ഗുരുതര പ്രശ്നമാണ് മാലിന്യസംസ്കരണം. ഗ്രാമ ജീവിതത്തിൽ മാലിന്യം പൊതു ഇടങ്ങളിൽ സംസ് ക രിക്കേണ്ടി വരാറില്ല. സ്ഥലത്തിന്റെ ലഭ്യതയും ജൈവകൃഷി രീതികളുമാണ് അതിന് കാരണം. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കേണ്ടതാണ്.നഗരജീവിതത്തിന്റെ ബാക്കിപത്രമായ അവശിഷ്ടങ്ങൾ ചുമക്കേണ്ട വരല്ല ഗ്രാമീണർ. അങ്ങനെ സംഭവിക്കുമ്പോൾ അവർ പ്രതിഷേധിച്ചാൽ അവരെ നമുക്ക് കുറ്റപ്പെടുത്താനാവില്ല.
ആശയവിനിമയോപാധി ആണ് ഭാഷ. കാലഘട്ടത്തിനനുസരിച്ച് ഉള്ള മാറ്റങ്ങൾ ഭാഷയിൽ അനിവാര്യമാണ്. എന്നാൽ മറ്റു ഭാഷകളുടെ കടന്നു കയറ്റം കൊണ്ടോ അമിതമായ പുരോഗമന ചിന്ത കണ്ടോ ഭാഷയെ വക്രീകരിക്കുന്നത് നന്നല്ല
.അങ്ങനെവന്നാൽ ഭാഷയെയും ശുദ്ധീകരിക്കേണ്ട അവസ്ഥയുണ്ടാകും
.
കഥാപാത്രനിരൂപണം തയ്യാറാക്കുക. ആദിമുത്തശ്ശി
കഥയിൽ ഈ കഥാപാത്രത്തിന്റെ സ്ഥാനം എന്തെന്ന് കണ്ടെത്തി കഥാപാത്രനിരൂപണം തയ്യാറാക്കുക
'ആദിമുത്തശ്ശി 'എന്ന കഥ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കഥാപാത്രമായ ആദിമുത്തശ്ശിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുനീങ്ങുന്നത്. ഒരു ഗ്രാമം മുഴുവൻ ജലത്തിനായി നെട്ടോട്ടമോടുമ്പോൾ അത് എവിടെയുണ്ടെന്ന് അറിയാവുന്ന ഒരേയൊരാൾ ആദിമുത്തശ്ശി മാത്രമാണ്. ആരോരുമില്ലാതെ അനാഥാലയത്തിൽ കഴിയുമ്പോഴും അവിടുത്തുകാർക്ക് വെളിച്ചമാണ് അവർ.മുത്തശ്ശിയുടെ ഇടപെടൽ കാരണമാണ് ആദിദേശത്തു കാർ പുഴ വീണ്ടെടുത്തത്.നാടിന്റെ ഐക്യം ഊട്ടിയുറപ്പിക്കാനും അവർക്ക് കഴിഞ്ഞു.പ്രശ്നങ്ങൾക്കിടയിൽ ഏക പ്രതീക്ഷയും അത്താണിയും ആണ് ഈ കഥയിൽ ആദിമുത്തശ്ശി.
Lesson-4-Video-2
അർത്ഥം
Lesson 4 Video 1
Lesson 3 Note 2
വിഗ്രഹിച്ചെഴുതുക
ചെന്താമരക്കണ്ണൻ-ചെന്താമരയുടെ ഇതളുകൾ പോലുള്ള കണ്ണുകളോടു കൂടിയവൻ
ജീർണ്ണവസ്ത്രം- ജീർണതയുള്ള വസ്ത്രം
നമസ്കാരകിണം- നമസ്കാരം കൊണ്ടു ണ്ടായ കിണം
രുദ്രാക്ഷമാല -രുദ്രാക്ഷം കൊണ്ടുള്ള മാല
പിരിച്ചെഴുതുക
തറ്റുടുക്കുക -തറ്റ് +ഉടുക്കുക
മുഖരമായ -മുഖരം +ആയ
മാലയുമേന്തി- മാലയും +ഏന്തി കണ്ടാലെത്ര- കണ്ടാൽ+ എത്ര
വിപരീതപദം
കുചേലൻ ❌️കുബേരൻ
വന്ദിക്കുക ❌️നിന്ദിക്കുക
ധീരൻ ❌️ ഭീരു
ഉത്തരം എഴുതുക
1. എങ്ങനെയാണ് കുചേലൻ ശ്രീകൃഷ്ണന്റെ സമീപത്തേക്ക് പോയത്? മുണ്ടിൽ പൊതിഞ്ഞ അവിൽപ്പൊതിയും,നിത്യവും വായിക്കുന്ന പുസ്തകവും കക്ഷത്ത് വച്ചുകൊണ്ട് മംഗള പ്രദമായ ഭസ്മവും ധരിച്ച്,നെറ്റിയിൽ നിത്യ നമസ്കാരം കൊണ്ടുണ്ടായ തഴമ്പോ ടെയും, ഇളകിയ ഓലകൾ കൊണ്ട് ശബ്ദിക്കുന്ന പൊളിക്കുടയും പിടിച്ച്, രുദ്രാക്ഷമാലയും ധരിച്ച് നാമകീർത്തനം ചൊല്ലി ഭഗവാനെ തന്നെ മനസ്സിൽ ഉറപ്പിച്ചാണ് കുചേലൻ കൃഷ്ണന്റെ സമീപത്തേക്ക് പോയത്.
2. കുചേലനെ കണ്ടപ്പോൾ കണ്ണന് ഉണ്ടായ സ്നേഹ പാരവശ്യം കവി എങ്ങനെയാണ് വ്യക്തമാക്കിയത്?
കുചേലനെ കണ്ട കൃഷ്ണൻ സന്തോഷാധിക്യത്താൽ പള്ളി മഞ്ചത്തിൽ നിന്ന് എഴുന്നേറ്റ് ഇരുവശത്തുമുള്ള പരിജ നങ്ങൾക്കൊപ്പം താഴേക്ക് എഴുന്നള്ളി സ്നേഹ പാരവശ്യത്തോടെ കുചേലനെ സ്വീകരിച്ചു എന്ന് പറയുന്നതിലൂടെ കണ്ണനു ണ്ടായ സ്നേഹപാരവശ്യം കവി വ്യക്തമാക്കുന്നു.
3. കണ്ണൻ ചങ്ങാതിയെ എതിരേറ്റത് എങ്ങനെ?
പാരാവാരത്തിന് തുല്യമായ പരിവാ രങ്ങളോടൊപ്പമാണ് കണ്ണൻ ചങ്ങാതിയെ എതിരേറ്റത്.
വാഗ്മയചിത്രം തയ്യാറാക്കുക
കുചേലന്റെ രൂപം,വേഷം, നടത്തം ഇവ ഉൾപ്പെടുത്തി ഒരു വാഗ്മയചിത്രം തയ്യാറാക്കുക.
കണ്ടാൽ വളരെ കഷ്ടം തോന്നിക്കുന്നതും, മുഷിഞ്ഞ ജീർണ്ണവസ്ത്രം കൊണ്ട് തറ്റു ത്തിട്ട് അതുപോലുള്ള രണ്ടാം മുണ്ടും ധരിച്ച്,മുണ്ടിൽ പൊതിഞ്ഞ അവിൽപ്പൊ തിയും,നിത്യവും വായിക്കുന്ന പുസ്തകവും കക്ഷത്ത് വച്ചുകൊണ്ട്, മംഗള പ്രദമായ ഭസ്മവും ധരിച്ച്,നെറ്റിയിൽ നിത്യ നമസ്കാരം കൊണ്ടുണ്ടായ തഴമ്പോടെ യും, ഇളകിയ ഓലകൾ കൊണ്ട് ശബ്ദിക്കുന്ന പൊളിക്കുടയും പിടിച്ച്,രുദ്രാക്ഷമാലയും ധരിച്ച് നാമകീർത്തനവും ചൊല്ലി, ഭഗവാനെ തന്നെ മനസ്സിലുറപ്പിച്ച് കുചേലൻ കൃഷ്ണന്റെ സമീപത്തേക്ക് യാത്രയായി
.
ഒരു ഖണ്ഡികയിൽ വിവരണം എഴുതുക.
വഞ്ചിപ്പാട്ടുകൾ
വഞ്ചി അല്ലെങ്കിൽ തോണി തുഴയുമ്പോൾ പാടുന്ന പാട്ടുകളാണ് വഞ്ചിപ്പാട്ടുകൾ. വള്ളപ്പാട്ട് എന്നും ഇതിനെ പറയും. മലയാള സാഹിത്യശാഖകളിൽ സുപ്രധാനമായ ഒന്നാണ് വഞ്ചിപ്പാട്ട്. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന കൃതി ഈ രീതിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.
ഒരിക്കൽ തിരുവിതാംകൂർ ഭരണാധികാരിയായ മാർത്താണ്ഡവർമ്മ രാജാവ് വൈക്കം ക്ഷേത്രത്തിൽ എത്തിയപ്പോൾ വാര്യർ ഏതാനും ശ്ലോകങ്ങൾ എഴുതി കാഴ്ചവച്ചു.അവയു ടെ അർത്ഥ പുഷ്ടി മനസ്സിലാക്കിയ രാജാവ് മടക്കയാത്രയിൽ വാര്യരെയും കൂടെ കൂട്ടി.യാത്രാ വിരസതയകറ്റാൻ രാജകല്പന പ്രകാരം വാര്യർ രചിച്ചതാണ് ഈ കൃതി എന്ന് കരുതപ്പെടുന്നു.ലക്ഷ്മണോപദേശം, ഭീഷ്മപർവ്വം,സന്താനഗോപാലം തുടങ്ങിയവയാണ് പ്രധാന വഞ്ചിപ്പാട്ടുകൾ.





Comments
Post a Comment